മൂന്നാം അതിജീവിത വിജയൻ സർക്കാരിൻ്റെ കുളം തോണ്ടുമോ? വിജയൻ സർക്കാരിനെയും കേരള പൊലീസിനെയും വെട്ടിലാക്കുന്ന തെളിവുകൾ പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് നേതാവും രാഹുൽ മാങ്കുട്ടത്തിൻ്റെ സുഹൃത്തുമായ ഫെന്നി നൈനാൻ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. രാഹുലിൻ്റെ സുഹൃത്താണ് എന്നതിൻ്റെ പേരിൽ കേരളത്തിലെ മാധ്യമങ്ങൾ തന്നെ അവഹേളിക്കാനും കുടുക്കാനും ശ്രമിച്ചെന്നും തനിക്ക് പറയാനുള്ളത് പറയാൻ അവസരം നൽകാതെ തന്നെ കുടുക്കാനാണ് ശ്രമിച്ചതെന്നും പറയുന്ന ഫെന്നി, മാധ്യമങ്ങൾ പുറത്തുവിടില്ലാത്ത തെളിവുകളും തൻ്റെ ഭാഗവും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് പോസ്ടിങ്ങ് നടത്തിയത്. വിജയൻ ശുഷ്കാന്തിയോടെ അവതരിപ്പിച്ച് രക്ഷിക്കാൻ ശ്രമിക്കുന്ന മൂന്നാം അതിജീവിത ഫെന്നിയുമായി നടത്തിയ ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിലെ തമാശ ഇതുമല്ല, 2024 ബലാൽസംഗം ചെയ്ത രാഹുൽ മാങ്കുട്ടത്തെ മൂന്ന് നാല് മണിക്കൂർ സമയം രഹസ്യമായി ഒറ്റയ്ക്ക് കാണാൻ അവസരം കിട്ടണമെന്ന ആവശ്യത്തോടെയാണ് മൂന്നാം അതിജീവിത ഫെന്നിയെ സമീപിക്കുന്നത്. എംഎൽഎ ഓഫിസിൽ വന്ന് കാണാൻ ഫെന്നി ആവശ്യപ്പെട്ടപ്പോൾ അതല്ല വേണ്ടതെന്നും ഫ്ലാറ്റിലോ ഒറ്റയ്ക്ക് കാറിലോ മറ്റ് സ്വകാര്യ സ്ഥലങ്ങളിലോ വച്ച് കാണണമെന്നാണ് മൂന്നാം അതിജീവിത ആവശ്യപ്പെടുന്നത്. എന്നാൽ ഓഫീസിൽ കാണാൻ സൗകര്യമൊരുക്കാമെന്നാണ് ഫെന്നി പറയുന്നത്. അവിടെ ആൾക്കാരുടെ തിരക്കായതിനാൽ അവിടെ ശരിയാവില്ല എന്ന് ആവർത്തിക്കുകയാണ് മൂന്നാം അതിജീവിത. 2024 ൽ തന്നെ ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞ് വിജയന് പരാതി മെയിൽ ചെയ്ത് പോരാടുന്ന അതിജീവിതയാണ് തന്നെ ബലാൽസംഗം ചെയ്ത വ്യക്തിയുമായി 4 മണിക്കൂറുകളോളം രഹസ്യസംഭാഷണത്തിന് സൗകര്യം തേടി നടന്നതെന്ന കാര്യം ചാറ്റിൽ നിന്ന് വ്യക്തമാകുകയാണ്. മൂന്നാം അതിജീവിതയുടെ മെയിൽ കിട്ടിയാൽ ഉടൻ നടപടി എടുക്കാൻ ശുഷ്കാന്തി കാണിക്കും വിധം ഈ അതിജീവിതയും വിജയനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം വരും ദിവസങ്ങളിൽ ഉയർന്നേക്കാം. മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടി ചർച്ചയാക്കപ്പെടാം. കേരളത്തിലെ ഗ്ലാമറസ് - ഫെമിനിച്ചി- സമ്പന്ന- സെലിബ്രിട്ടി പീഡന, ബലാൽസംഗ, വാണിഭ പരാതികളും ഇരകളും അതിജീവിതകളും മുഖ്യമന്ത്രി വിജയന് മാത്രം പരാതി നൽകുകയും ഉടൻ തന്നെ വിജയൻ നടപടികൾ സ്വീകരിക്കാൻ ശുഷ്കാന്തി കാണിക്കുകയും ചെയ്യുന്നതിൻ്റെ കാര്യകാരണങ്ങളും ചർച്ചയാക്കേണ്ടതുണ്ട്. മറ്റ് നിരവധി പീഡന - ബലാൽസംഗ - വാണിഭ കേസുകൾ ഒന്നും മുഖ്യമന്ത്രി വിജയൻ്റെ ഓഫീസിൽ പരാതിയായി എത്താത്തതും അതിൽ കർശന ഇടപടൽ ഉണ്ടാകാത്തതും ശ്രദ്ധേയമാണ്. വിഐപി - സെലിബ്രിട്ടി പരാതികൾ മാത്രമാണ് മുഖ്യൻ വിജയൻ്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാനത്തെ ബാക്കി അനീതികളിലൊന്നും ഇത്തരം കേസിൽ ഉള്ളതുപോലെ ശുഷ്കാന്തി ഉണ്ടാകുന്നില്ല എന്നതുകൂടി ശ്രദ്ധിക്കേണ്ടതായി വരുന്നു. ഇപ്പോൾ ഫെന്നി പുറത്തു വിട്ട ചാറ്റിനു പിന്നാലെ ഫെന്നിയുടെ കുറിപ്പും വിവാദമായിത്തുടങ്ങുകയാണ്
ഫെന്നി കുറിക്കുന്നു: രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.
തുടർന്ന് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊൾ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു.
2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ " I prefer his flat , safe place, night aayalum kuzhappamilla" എന്നു അവർ പറഞ്ഞതിൻ്റെ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാൻ പറഞ്ഞത്.
2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ് ?
എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
NB: സ്ക്രീൻ ഷോട്ടുകളിലോ, എഴുത്തിലോ കേസിലെ പരാതിക്കാരി(അതിജീവത)യുടെ പേരോ, ചിത്രമോ, മേൽവിലാസമോ, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജോ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ലാത്തതാകുന്നു
Was a third survival drama planned to trap Rahul? Youth Congress leader Fenny Nainan with evidence
























